താനൂരില്‍ തൊട്ടിലില്‍ നിന്നും വീണ് ഒന്നരവയസുകാരന്‍ മരിച്ചു

താനൂര്‍: തൊട്ടിലില്‍ നിന്ന് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു. നിറമതൂര്‍ മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന്‍ മുഹമ്മദ് ശാദുലിയാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയതായിരുന്നു. കുട്ടിയുടെ അമ്മ മുറിയിലേക്ക് എത്തിയപ്പോഴാണ് കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപതി മോര്‍ച്ചറിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top