തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടില്‍ തീപിടിത്തം; 66 മരണം

HIGHLIGHTS : Fire at ski resort in Turkey; 66 dead

അങ്കാറ: തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു.  തലസ്ഥാനമായ അങ്കാറയില്‍ 110 കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലിലാണ് അപകടം ഉണ്ടായത്.തീപിടിത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല. 238 പേരാണ് ഹോാട്ടലില്‍ ഉണ്ടായിരുന്നത്.

ഹോട്ടലിന്റെ മുന്‍ഭാഗം മരം കൊണ്ട് നിര്‍മ്മിച്ചതായതിനാല്‍ തീ പെട്ടന്ന് പടര്‍ന്ന് പിടിക്കാന്‍ കാരണമായി. കനത്ത പുക കാരണം എമര്‍ജന്‍സി എക്സിറ്റിലേക്കുള്ള പടികള്‍ കണ്ടെത്താനും ബുദ്ധിമുട്ടായി. ഹോട്ടലിന്റെ ഭൂരിഭാഗവും കത്തിനശിച്ചു.

sameeksha-malabarinews

ഹോട്ടലല്‍ ഉണ്ടായിരുന്നവര്‍ കയറുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തീപടരുന്നത് കണ്ട് ഹോട്ടലില്‍ നിന്ന് ചാടിയവര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിവരം അറിഞ്ഞ് നിരവധി മന്ത്രിമാര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!