
ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി അബുദാബി . നഗര ശുചിത്വത്തില്‍ ആഗോളതലത്തില്‍ ദുബായിയാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി ഒന്‍പതാമത്തെ തവണയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. ഓണ്‍ലൈന്‍ ഡേറ്റാബേസായ നമ്പിയോയാണ് പട്ടിക പുറത്തുവിട്ടത്.
ആദ്യമായി 2017ലാണ് അബുദാബി സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. ഇത്തവണ 382 നഗരങ്ങളുണ്ടായിരുന്ന പട്ടികയിലാണ് നഗരം ഈ നേട്ടം സ്വന്തമാക്കിയത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി അബുദാബി നടപ്പാക്കുന്ന പദ്ധതികളുടെയും സംരംഭങ്ങളുടേയും വിജയമാണ് നേട്ടത്തിന് പിന്നില്‍. എമിറേറ്റില്‍ താമസിക്കുന്നവരുടേയും സന്ദര്‍ശകരുടേയും ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ കഠിന പരിശ്രമമാണ് അബുദാബിയിലെ അധികൃതര്‍ നടത്തുന്നത്. നഗരത്തിലെ സുരക്ഷ ഉറപ്പാക്കാനായി അബുദാബി പൊലീസ് വിപുലമായ ബോധവത്കരണ കാമ്പയിനും നടത്തുന്നുണ്ട്.
ആഗോളതലത്തില്‍ നഗര ശുചിത്വത്തില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ തവണയാണ് ദുബായ് മുന്നിലെത്തുന്നത്. ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷനില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബര്‍ സ്ട്രാറ്റജീസ് പുറത്തിറക്കിയ ഏറ്റവും പുതിയ ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിലാണ് ദുബായ് ഈ നേട്ടം വീണ്ടും സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള 47ഓളം നഗരങ്ങളെ മറികടന്നാണ് ദുബായിയുടെ ഈ നേട്ടം. ഭാവി നഗരങ്ങളുടെ മാനദണ്ഡമായി സ്വയം സ്ഥാപിക്കാനുള്ള ദുബായിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് ഈ അംഗീകാരം. ദുബായിയുടെ നഗര ശുചിത്വത്തില്‍ 100 ശതമാനവും സംതൃപ്തിയെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.
സുസ്ഥിര നഗരവികസനത്തിന് നേതൃത്വം നല്‍കുന്നത് ദുബായ് തുടരും. 2041 ഓടെ മാലിന്യ ഉല്‍പ്പാദനത്തില്‍ 18 ശതമാനം കുറക്കാനാണ് ദുബായ് പദ്ധിതിയിടുന്നത്. മാലിന്യത്തില്‍ നിന്ന് 100 ശതമാനം മാലിന്യം തിരിച്ചുവിടലും ദുബായ് ലക്ഷ്യമിടുന്നു. പുനരുപയോഗം എന്ന മാര്‍ഗത്തെ ഉപയോഗപ്പെടുത്തി കൊണ്ട് മാലിന്യം ഭൂമിയില്‍ തള്ളുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാനും പദ്ധതിയിടുന്നുണ്ട്. 3,200ലധികം നിരീക്ഷകരും സൂപ്പര്‍വൈസര്‍മാരും എന്‍ജിനീയര്‍മാരും അടങ്ങുന്ന സംഘം അത്യാധുനിക വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെ വര്‍ഷത്തില്‍ 365 ദിവസവും തടസ്സമില്ലാത്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




