ഓണം സ്‌പെഷ്യല്‍;പാലട പ്രഥമന്‍

ഓണത്തിന് പാലട പ്രഥമനില്ലാതെ എന്ത് ആഘോഷം. സദ്യയില്‍ ഏറെ പ്രിയപ്പെട്ടതാണ് പാലട പ്രഥമന്‍. അതുകൊണ്ടുതന്നെ ഈ ഓണത്തിന് വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാം പാലട പ്രഥമന്‍.

ആവശ്യമായ ചേരുവകള്‍

അരി അട-ഒരു കപ്പ്
പാല്‍- 6 കപ്പ്
പഞ്ചസാര-1 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക്-2കപ്പ്
ഏലക്ക പൊടി-അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്-50 ഗ്രാം
കിസ്മിസ്-50 ഗ്രാം
നെയ്യ്- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അട തിളപ്പിച്ച വെള്ളത്തില്‍ 20-30 മിനിറ്റ് വരെ കുതിര്‍ത്ത് വെക്കുക. ശേഷം അട തണുത്തവെള്ളത്തില്‍ മൂന്ന് തവണ കഴുകി വാര്‍ത്ത് വെക്കുക.

ചുവട് കട്ടിയുള്ള പാത്രത്തില്‍ പാല്‍ ഒഴിച്ച് നന്നായി ചൂടായി വരുമ്പോള്‍ അതിലേക്ക് അടയിട്ട് അരമണിക്കൂര്‍ ചെറിയ തീയില്‍ വേവിച്ചെടുക്കുക. അട കട്ടിയില്ലാതെ നേര്‍ത്തുവരുന്നതുവരെ വേവിക്കണം. ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് ഇളക്കി ഇളം ബ്രൗണ്‍ നിറം ആകുന്നതുവരെ ഇളക്കുക. ഏലക്കാ പൊടി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്ക് ഒഴിച്ച് ഇളക്കി ഇറക്കി വെക്കുക.

ഒരു പാത്രത്തില്‍ നെയ് ഒഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് എടുത്ത് പായസിനുമുകളില്‍ ഒഴിക്കുക. ഓണത്തിന് വിളമ്പാന്‍ സ്വദേറിയ പാലട പ്രഥമന്‍ റെഡി.

Share news
error: Content is protected !!
Scroll to Top