വനിതാ ഐ.ടി.ഐയിലേക്ക് അപേക്ഷിക്കാം

താഴേക്കോട് വനിതാ ഐ ടി ഐയിലെ ദ്വിവത്സര ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലേക്ക് എസ് എസ് എല്‍ സി പാസായ എല്ലാ വനിതകള്‍ക്കും പ്രായപരിധിയില്ലാതെ സെപ്തംബര്‍ 30 വരെ നേരില്‍ വന്ന് അപേക്ഷിക്കാം. കോഴ്സ് പൂര്‍ത്തിയാവുന്നത്തിനു മുന്‍പ് തന്നെ പ്ലേസ്മെന്റ് സെല്ലിലൂടെ ജോലി ഉറപ്പിക്കാന്‍ കഴിയും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസ സ്റ്റൈപ്പന്‍ഡ്, ഫീസിളവ്, സൗജന്യ ഉച്ചഭക്ഷണം എന്നിവ ഉറപ്പാക്കുന്നു.

മാറഞ്ചേരി ഗവ.ഐ.ടി.ഐയില്‍ സീറ്റൊഴിവ്

മാറഞ്ചേരി ഗവ. ഐ.ടി.ഐ യില്‍ ഇലക്ട്രീഷ്യന്‍, ഡി.ടി.പി.ഒ ട്രേഡുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ സെപ്തംബര്‍ 30 നകം സ്ഥാപനത്തില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. മുമ്പ് ഓണ്‍ലൈനായി അപേക്ഷിച്ച് ജോയിന്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ, ടി.സി, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് (+2 ഉണ്ടെങ്കില്‍ അതും) കരുതണം. അപേക്ഷ ഫോം ഓഫീസില്‍ നിന്നും ലഭിക്കും്. ഫോണ്‍ നം. 9633218102.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top