പറവണ്ണയില്‍ മത്സ്യഫെഡ് ഫ്യുവല്‍സ് പ്രവര്‍ത്തനം തുടങ്ങി

മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ പറവണ്ണ തീരദേശ ഹൈവേയില്‍ ആരംഭിച്ച ഇന്ധന ബങ്കിന്റെ (മത്സ്യഫെഡ് ഫ്യുവല്‍സ്) ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു.

മത്സ്യത്തൊഴിലാളികളുടെയും പൊതുജനത്തിന്റെയും ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ബങ്ക് തുടങ്ങിയത്. മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ ചടങ്ങില്‍ അധ്യക്ഷനായി.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, മത്സ്യഫെഡ് ഭരണസമിതി അംഗം പി.പി സൈതലവി, ബി.പി.സി.എല്‍ റീജ്യനല്‍ മാനേജര്‍ പ്രശാന്ത് കിഷന്‍ കാസില്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡെ.വി. പ്രശാന്തന്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top