കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും കേരളത്തിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ഓണം ഖാദി മേള 2023 മെഗാ സമ്മാന പദ്ധതിയുടെ സമ്മാന വിതരണം 24ന് വൈകിട്ട് 4.15ന് അയ്യങ്കാളി ഹാളില്‍ വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും, രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്‌കൂട്ടറും, മൂന്നാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഓരോ പവനുമാണ് നല്‍കുന്നത്. ആന്റണി രാജു എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഖാദികൂള്‍ എന്ന ബ്രാന്‍ഡില്‍ ഖാദി ബോര്‍ഡ് ആദ്യമായി പുറത്തിറക്കുന്ന ഉത്പന്നത്തിന്റെ ലോഞ്ചിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിക്കും. ഖാദി കമ്മീഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ സി.ജി. ആണ്ടവര്‍, ഖാദി ബോര്‍ഡ് അംഗങ്ങളായ എസ്. ശിവരാമന്‍, അഡ്വ. കെ.പി. രണദിവെ, കമല സദാനന്ദന്‍, കെ.എസ്. രമേഷ് ബാബു, സാജന്‍ തോമസ്, കെ. ചന്ദ്രശേഖരന്‍, കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷന്‍ പ്രസിഡന്റ് ഇ.എ. ബാലന്‍, ഖാദി ബോര്‍ഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ഡി. സദാനന്ദന്‍ എന്നിവര്‍ പങ്കെടുക്കും.
ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ. കെ. എ രതീഷ് സ്വാഗതവും അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കെ.കെ. ചാന്ദിനി നന്ദിയും രേഖപ്പെടുത്തും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി 3മണി മുതല്‍ എറണാകുളം സെന്റ് തെരേസാസ് കോളജ് ഖാദി ഫാഷന്‍ ഷോ അവതരിപ്പിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




