
ഓണം ഖാദി മേളയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 12 ന് കോട്ടപ്പടി മുന്‍സിപ്പല്‍ ബസ്റ്റാന്റ് പരിസരത്ത് പി.ഉബൈദുള്ള, എം. എല്‍. എ നിര്‍വഹിക്കും. ചടങ്ങില്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ അധ്യക്ഷത വഹിക്കും. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും.
ആഗസ്റ്റ് എട്ടു മുതല്‍ സെപ്തംബര്‍ 14 വരെയുള്ള കാലയളവില്‍ ബോര്‍ഡിന്റെ വിപണന കേന്ദ്രങ്ങളിലൂടെ 30 ശതമാനം റിബേറ്റില്‍ കോട്ടണ്‍, സില്‍ക്ക്, റെഡിമെയ്ഡ് ഖാദി വസ്ത്രങ്ങള്‍ വാങ്ങാവുന്നതണ്.
ഓണം പ്രമാണിച്ച് നടത്തുന്ന സമ്മാന പദ്ധതിയില്‍ ഓരോ ആയിരം രൂപ പര്‍ച്ചേസിനും സമ്മാനകൂപ്പണ്‍ ലഭിക്കും. ആഴ്ച തോറുമുള്ള നറുക്കെടുപ്പിലെ വിജയികള്‍ക്ക് 5000, 3000, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി നല്‍കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ ഒരു ലക്ഷം രൂപ വരെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഖാദി വസ്ത്രങ്ങള്‍ വാങ്ങാവുന്നതാണെന്നും ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




