
സര്‍വകലാശാലയിലും 100 കോളേജുകളിലും സൗജന്യമായി കോമേഴ്സ് ഗവേഷണ ജേണല്‍
കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയിലും കൊമേഴ്‌സ് പഠനവകുപ്പിലും സര്‍വകലാശാലക്ക് കീഴിലെ 100 കോളേജുകളിലും കോമേഴ്സ് ഗവേഷണ ജേണലായ ‘ദി മാനേജ്‌മെന്റ് അക്കൗണ്ടന്റ്’ സൗജന്യമായി ലഭ്യമാകും. യു.ജി.സിയുടെ കെയര്‍ റഫറന്‍സ് ലിസ്റ്റിലെ പ്രധാന ജേണലാണിത്. കോസ്റ്റിംഗ്, മനേജ്‌മെന്റ് അക്കൗണിംഗ് തുടങ്ങിയ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും. ഐ.സി.എം.എ.ഐയുടെ മലപ്പുറം ജില്ലാ സപ്പോര്‍ട്ട് സെന്ററായ ഐ.സി.എം.എസ്. ക്യാമ്പസാണ് അഞ്ച് വര്‍ഷത്തേക്ക് സൗജന്യമായി ‘ദി മാനേജ്‌മെന്റ് അക്കൗണ്ടന്റ്’ ലഭ്യമാക്കിയിരിക്കുന്നത്. മലപ്പുറം ജില്ലക്ക് ഐ.സി.എം.എ.ഐയുടെ ഔദ്യാഗിക സപ്പോര്‍ട്ട് സെന്റര്‍ ലഭ്യമായതിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായും സി.എസ്.ആര്‍. പദ്ധതിയുടെ ഭാഗമായുമാണ് പരിപാടി ആവിഷ്‌കരിച്ചത്. വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ ജേണല്‍ ഏറ്റുവാങ്ങി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കൊമേഴ്‌സ് പഠനവകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ, സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. വി.എം. വിനോദ്, ഐ.സി.എം.എസ്. പ്രതിനിധികളായ സി.എം.എ. അനസ് കെ., അഡ്വ. പി. മുഹമ്മദ് സല്‍മാന്‍, സി.കെ മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗസ്റ്റ് അധ്യാപക അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പില്‍ ഓപ്ഷണല്‍ വിഷയങ്ങളായ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, കൊമേഴ്സ്, സംസ്‌കൃതം, ഹിന്ദി എന്നിവയില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. വാക് ഇന്‍ ഇന്റര്‍വ്യൂ പഠനവകുപ്പില്‍ വെച്ച് ആഗസ്റ്റ് 14-ന് രാവിലെ 10.30-ന് നടക്കും. യോഗ്യരായവര്‍ അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും സഹിതം എജ്യുക്കേഷന്‍ പഠനവകുപ്പില്‍ രാവിലെ 10 മണിക്ക് മുന്‍പായി ഹാജരാകണം.
സീറ്റൊഴിവ്
പാലക്കാട് മണ്ണാര്‍ക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ ജനറല്‍ / സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8281665557, 9446670011.
തൃശ്ശൂര്‍ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ ജോണ്‍ മത്തായി സെന്ററിലെ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എം.സി.എ. ജനറല്‍ / സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. സര്‍വകലാശാലാ എം.സി.എ. പ്രവേശന പരീക്ഷാ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 12-ന് രാവിലെ 11 മണിക്ക് സെന്ററില്‍ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745644425, 9946623509.
ബി.സി.എ. സീറ്റൊഴിവ്
തൃശ്ശൂര്‍ തളിക്കുളത്തുള്ള കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി.സി.എ. ഹോണേഴ്സ് കോഴ്സില്‍ എല്‍.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്. സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 12-ന് രാവിലെ 11 മണിക്ക് സെന്ററില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2607112, 9400749401, 8547044182.
തൃശ്ശൂര്‍ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ ജോണ്‍ മത്തായി സെന്ററിലെ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി.സി.എ. കോഴ്സില്‍ എസ്.ടി., ഇ.ഡബ്ല്യൂ.എസ്. സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745644425, 9946623509.
വൈവ
വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. അറബിക് ( CBCSS – SDE ) നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷയും ( ADVANCED TRANSLATION AND SIMULTANEOUS INTERPRETATION ) വൈവയും പുതുക്കിയ സമയക്രമം പ്രകാരം തിരൂര്‍ ടി.എം.ജി. കോളേജില്‍ ആഗസ്റ്റ് 12-നും പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജില്‍ 16-നും സര്‍വകലാശാലാ ക്യാമ്പസിലെ ആര്യഭട്ട ഹാളില്‍ 19-നും തുടങ്ങും.
ആഗസ്റ്റ് 13-ന് നടത്തുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (SDE – CBCSS) ഏപ്രില്‍ 2024 വൈവയില്‍ ചില വിദ്യാര്‍ഥികളുടെ വൈവ 14-ലേക്കും ചിലരുടേത് 16-ലേക്കും മാറ്റിയിട്ടുണ്ട്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. (2021 പ്രവേശനം) എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണല്‍ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2024 റഗുലര്‍ പരീക്ഷകള്‍ക്കും വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള ബാച്ചിലര്‍ ഓഫ് ഗ്രാഫിക് ഡിസൈനിങ് ആന്റ് ആനിമേഷന്‍ (2014 പ്രവേശനം) ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2016, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2017 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 29 വരെയും 190/- രൂപ പിഴയോടെ സെപ്റ്റംബര്‍ രണ്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 16 മുതല്‍ ലഭ്യമാകും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.ബി.എ., മൂന്നാം സെമസ്റ്റര്‍ (പാര്‍ട്ട് ടൈം / ഫുള്‍ ടൈം) എം.ബി.എ. (CUCSS 2017, 2018 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂര വിഭാഗം അവസാന വര്‍ഷ എം.എസ് സി. മാത്തമാറ്റിക്‌സ് സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ എം.ബി.എ. എച്ച്.സി.എം. ആന്റ് ഐ.എഫ്. ജനുവരി 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




