ഓണം : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എക്‌സൈസിന്റെയും ആര്‍പിഎഫിന്റെയും സംയുക്ത ഡോഗ് സ്‌ക്വാഡ് പരിശോധന

HIGHLIGHTS : Onam: Joint dog squad inspection of Excise and RPF at Tirur railway station

തിരൂര്‍ : 2024 ലെ ഓണാഘോഷത്തോട് അനുബന്ധച്ച് ലഹരിക്കടത്ത് തടയാന്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഡോഗ്‌സ്‌കോഡിന്റെ പ്രത്യേക പരിശോധന. എക്‌സൈസും ആര്‍പിഎഫും സംയുക്തമായാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാവിലെ മുതല്‍ രണ്ടു മണിക്കൂറോളം പരിശോധന നീണ്ടു.

ഓണത്തിനോട് അനുബന്ധിച്ച് ഗോവയില്‍ നിന്നും മാഹിയില്‍ നിന്നും ഉള്ള ട്രെയിനുകള്‍ വഴി മദ്യം കടത്താന്‍ സാധ്യതയുണ്ടെന്ന് വിവരത്തെ തുടര്‍ന്നാണ് പരിശോധന. തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. അജയന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

sameeksha-malabarinews

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. അജയന്റെ നേതൃത്വത്തില്‍ തിരൂര്‍ താലൂക്ക് റവന്യൂ ഇന്‍സ്‌പെക്ടര്‍ രാജേഷ്, CEO മാരായ ജയകൃഷ്ണന്‍, ദീപു., ചന്ദ്രമോഹനന്‍ എന്നിവരും RPF ഇന്‍സ്‌പെക്ടര്‍ സുനിലും സംഘവും പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!