ഓണക്കാല പരിശോധന: 2.54 ലക്ഷം പിഴയീടാക്കി

സെപ്റ്റംബര്‍ 7ന് ആരംഭിച്ച ഓണക്കാല പ്രത്യേക പരിശോധനയില്‍ തിരുവനന്തപുരം ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് 348 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിവിധ നിയമലംഘനങ്ങള്‍ക്ക് 76 കേസുകളെടുത്തു. 2,54,000 രൂപ പിഴയീടാക്കി. ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ അബ്ദുല്‍ ഖാദര്‍, അഡീഷണല്‍ കണ്‍ട്രോളര്‍ റീന ഗോപാല്‍ എന്നിവരുടെ നിര്‍ദേശാനുസരണം ദക്ഷിണ മേഖല ജോയിന്റ് കണ്‍ട്രോളര്‍ സി. ഷാമോന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.

അളവിലും തൂക്കത്തിലുംമുള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വ്യാപാരം, നിര്‍ബന്ധിതമായ പ്രഖ്യാപനങ്ങള്‍ ഇല്ലാതെയുള്ള പാക്കറ്റ് ഉത്പന്നങ്ങളുടെ വില്‍പന എന്നിവയ്ക്കാണ് നടപടി സ്വീകരിച്ചത്. പിഴ അടക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top