തിരുവനന്തപുരം: നോർക്ക റൂട്ട്സിസില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപൂക്കളവും, കലാ, കായിക പരിപാടികളും, ഓണസദ്യയും ഒരുക്കിയാണ് ജീവനക്കാർ പൊന്നോണത്തെ വരവേറ്റത്.
തൈക്കാട് നോർക്ക സെന്ററില്‍ നടന്ന ആഘോഷച്ചടങ്ങുകള്‍ റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എവര്‍ക്കും അദ്ദേഹം ഓണാശംസകളും നേര്‍ന്നു. നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍ ഐ.എ.എസ്, ലോകകേരളസഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ അഡ്വ. ഗഫൂർ പി ലില്ലീസ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.സി. സജീവ് തൈയ്ക്കാട്, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, ജനറല്‍ മാനേജര്‍ റ്റി രശ്മി, നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, ലോക കേരള സഭ ജീവനക്കാരും കുടുംബാംഗങ്ങളും ഓണാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.




