
മുക്കോല ക്ഷീരസംഘത്തിന്റെ നേതൃത്വത്തില്‍ ഓണനിറവ് എന്നപേരില്‍ ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ നിര്‍വഹിച്ചു. നഗരസഭാ ഡിവിഷന്‍ കൗണ്‍സിലര്‍ കൗണ്‍സിലര്‍ ഷീന പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.കെ.എം.ഷാഫി മുഖ്യാതിഥിയായിരുന്നു.
താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീല്‍, വെറ്ററിനറി സര്‍ജന്‍ ഡോ.രമേഷ് , ക്ഷീര വികസന ഓഫീസര്‍ മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മൂര്‍ക്കനാട് മില്‍മ മില്‍ക് പ്രൊക്യുയര്‍മെന്റ് ഓഫീസര്‍ വി.കെ അനില്‍കുമാര്‍, കേരള ഫീഡ്‌സ് പ്രതിനിധി ഡോ. കെ എസ് അനുരാജ്, രാഗേഷ് , നൗഷാദ് വേങ്ങര ഇസ്മായില്‍ കരുമ്പില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് എടുത്തു. മുക്കോല ക്ഷീരസംഘം പ്രസിഡന്റ് രവീന്ദ്രന്‍ കെ.വി സ്വാഗതവും സെക്രട്ടറി രജിത ബാബുരാജ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




