മകരവിളക്ക് 14ന്

HIGHLIGHTS : On the 14th of Makaravilakku

careertech

ശബരിമല: മകരവിളക്ക് തീര്‍ഥാടനത്തിന്റെ ഭാഗമായി ശബരിമലയില്‍ 14ന് മകരസംക്രമ പൂജ നടക്കും. മകര വിളക്കും തെളിക്കും. രാവിലെ 8.55 നാണ് മകരസംക്രമപൂജയും സം ക്രമാഭിഷേകവും നടക്കുന്നത്. തി രുവനന്തപുരം കവടിയാര്‍ കൊട്ടാ രത്തില്‍ നിന്നെത്തിക്കുന്ന നെയ്യാണ് പൂജാവേളയില്‍ അഭി ഷേകംചെയ്യുക.

14ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തു ന്ന തിരുവാഭരണ ഘോഷയാത്ര യെ സന്നിധാനത്തേക്ക് സ്വീകരി ക്കും. സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ കൊടിമരച്ചുവ ട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ നേതൃത്വത്തില്‍ സോപാനത്തേക്കാനയിക്കും.

sameeksha-malabarinews

സോപാനത്ത് എത്തുന്ന തിരു വാഭരണ പേടകം തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി അരുണ്‍കു മാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. 6.40ന് തിരുവാഭര ണം ചാര്‍ത്തി ദീപാരാധന നട ത്തും. തുടര്‍ന്ന് പൊന്നമ്പലമേ ട്ടില്‍ മകരവിളക്ക് തെളിക്കും. 18 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കൂ. 19ന് മാളികപ്പുറ ത്ത് ഗുരുതി നടക്കും.

19 വരെയാ ണ് തീര്‍ഥാടകര്‍ക്ക് പ്രവേശനം. 20ന് രാവിലെ പന്തളം രാജപ്രതി നിധിയുടെ ദര്‍ശനത്തിനുശേഷം നടയടയ്ക്കുന്നതോടെ മകരവിളക്ക് തീര്‍ഥാടനകാലത്തിന് സമാപന മാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!