സംസ്ഥാനത്ത് ഒമൈക്രോൺ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഉൽക്കണ്ഠ പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ സ്കൂൾ അടക്കേണ്ട സാഹചര്യമില്ല, തുറന്നു പ്രവർത്തിക്കുന്നതിൽ തടസ്സങ്ങളില്ല. സ്കൂൾ തുറന്നത് ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് അടിയന്തര സാഹചര്യമുണ്ടായാൽ തുടർനടപടികൾ അപ്പോൾ തീരുമാനിക്കാം എന്ന് മന്ത്രി അറിയിച്ചു.
കോവിഡ കാലഘട്ടം അല്ലാതിരുന്ന കാലത്ത്തുപോലെ പരീക്ഷകളും ക്ലാസ്സുകൾ നടത്തണം എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. എസ്എസ്എൽസി പ്ലസ് ടു പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷകൾ നടത്തിയതും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവ നടപ്പിലാക്കിയത് മന്ത്രി കൂട്ടിച്ചേർത്തു.




