ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ച് ദിവസമായി നീരജിന് പനി ഉണ്ടായിരുന്നു.
അതെസമയം നീരജിന്റെ പരിശോധന ഫലം നെഗറ്റീവായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഞായറാഴ്ച പ്രധാനമന്ത്രിക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നു.
പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ വച്ചാണ് നീരജിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പരിപാടി അവസാനിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് എക്‌ണോമിക്‌സ് ടൈം റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്.
ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയിലാണ് 23 കാരനായ നീരജ് സ്വര്‍ണം നേടിയത്.




