കോട്ടയം മറിയപ്പള്ളിയ്ക്ക് സമീപം മുട്ടത്ത് വൃദ്ധമാതാവിനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കളത്തൂര്‍ പറമ്പില്‍ രാജമ്മ (85) ,സുഭാഷ് (55) എന്നിവരാണ് മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാജമ്മ കിടപ്പിലായിരുന്നു.
ഇന്ന് പുലര്‍ച്ചെ രാജമ്മയുടെ മറ്റൊരു മകന്‍ മധുവാണ് ഇരുവരെയും അനക്കമില്ലാത്ത നിലയില്‍ ആദ്യം കണ്ടത്. ഇതേതുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേരും മരണപ്പെട്ടതായി കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം നടത്തും.
സംഭവത്തില്‍ ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ്.




