HIGHLIGHTS : O celestial one; Little smart Milan became a singer and star

ഇന്ന് ക്ലാസില്‍ ആരെങ്കിലും ഒരു പാട്ട് പാടൂ എന്ന് ചോദിച്ചപ്പോഴേയ്ക്കും ഓടി വന്ന് പാട്ട് പാടി മിലന്‍ ഏവരുടെയും ഹൃദയം കവരുകയായിരുന്നു. സഹപാഠികളെല്ലാം കൗതുകത്തോടെ ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. കൊടകര മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മിലന്‍.
വീഡിയോയ്‌ക്കൊപ്പം അധ്യാപകന്‍ പ്രവീണ്‍ ഇങ്ങനെ കുറിച്ചു, ‘ഇന്ന് ക്ലാസ്സില്‍ ആരെങ്കിലും ഒരു പാട്ട് പാടൂന്ന് പറഞ്ഞപ്പോഴേക്കും. അരികില്‍ വന്ന് നിന്ന് ‘ ആകാശമായവളെ ‘! പാട്ട് പാടിയ മിലന്‍ എന്ന എന്റെ ഈ വിദ്യാര്‍ത്ഥി. ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം നല്‍കി.’ വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. കേട്ടവരെല്ലാം പിന്നെയും പിന്നെയും ഈ പാട്ട് കേട്ടു, പങ്കുവെച്ചു.
