ജിദ്ദയില്‍ നഴ്‌സുമാരുടെ 40 ഒഴിവ്; റിക്രൂട്ട്‌മെന്റ് മെയ് അഞ്ചിന് കോഴിക്കോട്ട്

സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് വനിതാ നഴ്‌സുമാരെ നിയമിക്കുന്നതിനുളള നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മെയ് അഞ്ചിന് കോഴിക്കോട്ട് നടക്കും.
www.norkaroots.net എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ബി.എസ്‌സി നഴ്‌സിങ് യോഗ്യതയുളള 40 നഴ്‌സുമാരെയാണ് ആവശ്യം. ഇതില്‍ 20 എണ്ണം മുസ്ലീം വിഭാഗത്തില്‍പെട്ടവര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ്, സൗദി പ്രോമെട്രിക്ക് എന്നിവ ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം 45 ല്‍ താഴെ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം 3000-4500 സൗദി റിയാല്‍. ഫോണ്‍: 1800 425 3939.

Share news
error: Content is protected !!
Scroll to Top