സംസ്ഥാനത്തെ നഴ്‌സിംഗ് പ്രവേശനം; ഈ വര്‍ഷവും ഏകജാലകം വഴി

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിംഗ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിച്ചു. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താന്‍ ധാരണയായി. സര്‍ക്കാരും മാനേജ്‌മെന്റുകളം തമ്മിലാണ് ധാരണയിലെത്തിയത്.

വിദ്യാര്‍ത്ഥികളുടെ അപേക്ഷ ഫോമിനുള്ള ജിഎസ് ടി ഒഴിവാക്കണമെന്ന മാനേജ്മന്റുകളുടെ ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം അനുമതി ലഭിച്ച കോളേജുകള്‍ക്ക് നഴ്‌സിംഗ് കൗണ്‍സിലിന്റെ പരിശോധന ഇല്ലാതെ ഈ വര്‍ഷവും അംഗീകാരം നല്‍കാനും ധാരണയിലെത്തി. ഉടന്‍ പ്രവേശന നടപടികള്‍ തുടങ്ങുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top