Section

malabari-logo-mobile

അരുണ ഷാന്‍ബാഗ് ഒടുവില്‍ മരണത്തിന് കീഴടങ്ങി

HIGHLIGHTS : മുംബൈ: ആശുപത്രി ജീവക്കാരനാല്‍ പീഡിപ്പിക്കപ്പെട്ട് നല്‍പ്പത്തിരണ്ട് വര്‍ഷമായി അബോധാവസ്ഥയിയില്‍ കഴിയുകയായിരുന്ന അരുണ ഷാന്‍ബാഗ് ഒടുവില്‍

images (1)മുംബൈ: ആശുപത്രി ജീവക്കാരനാല്‍ പീഡിപ്പിക്കപ്പെട്ട് നല്‍പ്പത്തിരണ്ട് വര്‍ഷമായി അബോധാവസ്ഥയിയില്‍ കഴിയുകയായിരുന്ന അരുണ ഷാന്‍ബാഗ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. 66 വയസ്സായിരുന്നു.

മുംബയിലെ സ്വകാര്യ ആശുപത്രിയിലെ നാലാം നമ്പര്‍ വാര്‍ഡിനെ വീടാക്കി മാറ്റിയായിരുന്നു അരുണയെ ചികിത്സിച്ചു വന്നത്. ന്യുമോണിയയും ശ്വാസതടസവും കലശലായതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് അവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ അരുണയുടെ അന്ത്യം സംഭവിച്ചു.

sameeksha-malabarinews

മുംബയിലെ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സായിരുന്ന അരുണ ഷാന്‍ബൗഗ് 1973 നവംബര്‍ 27നാണ് സോഹന്‍ലാല്‍ ഭാര്‍ത വാല്‍മീകി എന്ന തൂപ്പുകാരനാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ആശുപത്രിയുടെ ഡ്രസ്സിംഗ് മുറിയില്‍ വസ്ത്രം മാറുന്നതിനിടെ അറ്റന്‍ഡറായ സോഹന്‍ലാല്‍ അരുണയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പട്ടിയെ കെട്ടുന്ന ചങ്ങല കൊണ്ട് അടിച്ച് അരുണയെ മൃതപ്രായാവസ്ഥയിലാക്കി.

സഹപ്രവര്‍ത്തകനായ ഒരു ഡോക്ടറുമായി വിവാഹം തീരുമാനിച്ചതിന് ശേഷമായിരുന്നു അരുണ ക്രൂരപീഡനത്തിന് ഇരയായത്. മസ്തിഷ്‌ക ആഘാതം സംഭവിച്ച അരുണ ഇക്കാലമത്രയും ജീവന്‍രക്ഷാ സംവിധാനങ്ങളിലൂടെയാണ് പ്രാണന്‍ നിലനിര്‍ത്തി പോന്നത്. അരുണയ്ക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തകയായ സുഹൃത്ത് പിങ്കി വിരാനി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2011 മാര്‍ച്ച് ഏഴിന് കോടതി അത് നിരസിച്ചു.

എന്നാല്‍ മരുന്നുകള്‍ ക്രമേണ കുറച്ച് രോഗിയെ ശാന്തമായി മരിക്കുന്നതിനുള്ള രീതി (പാസീവ് യൂത്തനേഷ്യ) അവലംബിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. അരുണയെ പീഡിപ്പിച്ച സോഹന്‍ലാലിനെ കോടതി ഏഴു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ അയാള്‍ എവിടെയാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!