കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെതിരെ സഭ നടപടി

മാനന്തവാടി: കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണ നല്‍കിയ സിസ്റ്റര്‍ ലൂസിക്കെതിരെ സഭാനടപടി. ഇടവക വികാരിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ഇവരെ വേദപാഠം കുര്‍ബാന എന്നിവയില്‍ നിന്നും വിലക്കി.
സഭയെ വിമര്‍ശിച്ചു എന്ന കാരണത്താലാണ് സിസ്റ്റര്‍ക്കെതിരെ മാനന്തവാടി സഭ നടപടി സ്വീകരിച്ചിരിക്കുന്നത്.
മദര്‍ സുപ്പീരിയറാണ് വിലക്കിന്റെ കാര്യം അറിയിച്ചതെന്നും ഇടവക വികാരിയുടെ നിര്‍ദേശപ്രകാരമാണ് വിലക്കെന്ന് അറിയിച്ചെന്നും സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോട് പറഞ്ഞു.

ജനലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോമുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും സഭയില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ചും വെളിപ്പെടുത്തി നേരത്തെ സിസ്റ്റര്‍ രംഗത്തെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top