കൊച്ചി: KSRTC ബസ്സിൽ വെച്ച് യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച് യുവതി. പരാതിപ്പെട്ടും ബസ്സിലുണ്ടായ സംഭവങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടും പ്രതികരിച്ച യുവതിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത്.
സംഭവത്തിൽ കോഴിക്കോട് സ്വദേശി സവാദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെ തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ അങ്കമാലിയിൽ വെച്ചാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. സവാദ് യുവതിയുടെ മുന്നിൽ വെച്ച് സ്വയംഭോഗം ചെയ്തതായാണ് ആരോപണം.
അങ്കമാലിയിൽ വെച്ച് ബസ്സിൽ കയറിയ സവാദ് പരാതിക്കാരിയായ പെൺകുട്ടിയുടെയും മറ്റൊരു സ്ത്രീയുടെയും നടുവിലിരുന്ന് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതോടെ ഇതിനെതിരെ പെൺകുട്ടി പ്രതികരിക്കുകയും വീഡിയോ പകർത്താൻ തുടങ്ങുകയും ചെയ്തു. ഇതോടെ ഇവിടെ നിന്ന് എഴുന്നേറ്റ് രക്ഷപ്പെടാൻ ശ്രമിച്ച സവാദിനെ കണ്ടക്ടർ തടഞ്ഞു നിർത്തി ഇവിടെ വെച്ച് പോലീസിൽ വിവരമറിയിക്കാനായി ബസ് നിർത്തിയതോടെ ഇയാൾ കണ്ടക്ടറെ തള്ളിമാറ്റി ബസ്സിൽ നിന്ന് ഇറങ്ങിയോടി.എന്നാൽ കണ്ടക്ടറും ഡ്രെെവറും പിറകെയോടി ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ യുവതിയുടെ പരാതിക്ക് സാക്ഷി പറയാൻ ഒരു നിയമ വിദ്യാർത്ഥിനിയും തയ്യാറായി.
സംഭവത്തിൽ യുവതിക്കും KSRTC കണ്ടക്ടർക്കും വലിയ രീതിയിൽ അഭിനന്ദനങ്ങളും പിൻതുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



