HIGHLIGHTS : Notorious gangster in Excise trap with drugs
ആഴ്ചകള്‍ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവില്‍ 30ഗ്രാം മാരക മയക്കുമരുന്നായ എം ഡി എം എ യുമായി കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പോലീസ് കാപ്പ ചുമത്തിയ വ്യക്തിയുമായ വേങ്ങര ഗാന്ധിക്കുന്നു സ്വദേശി വീരപ്പന്‍ മണി എന്നറിയപ്പെടുന്ന മണ്ണില്‍ അനില്‍കുമാറിനെയും ( 43),ചേറൂര്‍ മിനി കാപ്പില്‍ നടമ്മല്‍ പുതിയകത്ത് മുഹമ്മദ് നവാസ്( 30),പറപ്പൂര്‍ എടയാട്ട് പറമ്പ് പഴമഠത്തില്‍ രവി ( 44)എന്നിവരെയുമാണ് എക്‌സ്സൈസ് അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ അഞ്ച് ലക്ഷത്തോളം വില വരും. വ്യാജ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് പോലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച ആളാണ് ഇപ്പോള്‍ വന്‍തോതില്‍ മയക്കുമരുന്നുമായി പിടിയിലായ അനില്‍കുമാര്‍. മയക്കുമരുന്ന് കടത്തികൊണ്ടുവരാന്‍ ഉപയോഗിച്ച KL59 S 7373 നമ്പര്‍ TATA NEXA കാറും സ്‌കൂട്ടറും 48000/=രൂപയും കസ്റ്റഡിയില്‍ എടുത്തു.
പരപ്പനങ്ങാടി എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ഷനൂജ് കെ ടി, എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍, പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില്‍ ദാസ്,അരുണ്‍ പാറോല്‍,ശിഹാബ്, ജിഷ്‌നാദ്, പ്രവീണ്‍, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ലിഷ പി എം, ഡ്രൈവര്‍ ഷണ്മുഖന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇന്നലെ രാത്രി 10.30മണിക്ക് വേങ്ങര പുഴച്ചാലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് മലപ്പുറം കോടതിയില്‍ ഹാജാരാക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു