ശ്രദ്ധേയമായി ജല അതോറിറ്റി ഓണാഘോഷം

തിരൂരങ്ങാടി: ജല അതോറിറ്റി പരപ്പനങ്ങാടി പി എച്ച് സബ്ഡിവിഷനിലെ തിരൂരങ്ങാടി, പരപ്പനങ്ങാടി പി എച്ച് സെക്ഷനുകളിലെ ജീവനക്കാര്‍ ‘ഓര്‍മിക്കാനൊരോണം’ എന്ന പേരില്‍ സംഘടിപ്പിച്ച ഓണാഘോഷം വേറിട്ടതായി.

ജല അതോറിറ്റി വേങ്ങര പ്ലാന്റില്‍ സംഘടിപ്പിച്ച കുടുംബ സംഗമം തിരൂരങ്ങാടി താലൂക്ക് സൂപ്രണ്ട് കെ പ്രഭുദാസ് ഉല്‍ഘാടനം ചെയ്തു. ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ തിരൂരങ്ങാടി അസ്സി: എഞ്ചിനീയര്‍ അബ്ദുള്‍ നാസര്‍ എം കെ, പരപ്പനങ്ങാടി സെക്ഷന്‍ അസ്സി: എന്‍ജിനീയര്‍ വിനോദ് കുമാര്‍ പി, കെ എം പ്രദീപ് കുമാര്‍, എസ് വി സുധീര്‍, ജയരാജ്, തുടങ്ങിയവര്‍ സംസാരിച്ചു. ആ വേശകരമായ വടംവലി മല്‍സരത്തില്‍ പരപ്പനങ്ങാടി സെക്ഷന്‍ ജേതാക്കളായി തിരൂരങ്ങാടി സെക്ഷന്‍ രണ്ടാം സ്ഥാനത്തെത്തി.

കലാകായിക മല്‍സരങ്ങളില്‍ പങ്കെടുത്ത കുടുംബാംഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി തിരൂരങ്ങാടി കൃഷി ഭവന് കീഴിലെ മികച്ച കുട്ടി കര്‍ഷകനായ അലന്‍ കൃഷ്ണയെയും കൊവിഡ് മഹാമാരിക്കാലത്തും സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച ജല അതോറിറ്റിയിലെ കെ എം പ്രദീപ് കുമാറിനെയും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് ചടങ്ങില്‍ ആദരിച്ചു

 

Share news
error: Content is protected !!
Scroll to Top