Section

malabari-logo-mobile

നോർക്ക ക്ഷേമനിധി പെൻഷൻ 5000 രൂപയായി നിജപ്പെടുത്തണം: അബുദാബി മലയാളി സമാജം

HIGHLIGHTS : NORCA Welfare Fund should be fixed at Rs 5000: Abu Dhabi Malayali Samajam

നോർക്ക ക്ഷേമനിധി പെൻഷൻ മിനിമം 5000 രൂപയായി നിജപ്പെടുത്തണമെന്ന് അബുദാബി മലയാളി സമാജം ആവശ്യപ്പെട്ടു. നാലാം ലോകകേരളസഭയിൽ അബുദാബിയിലെ പ്രവാസികളുടെ ആവശ്യങ്ങൾ  അവതരിപ്പിക്കുവാനായി സമാജം ചുമതലപ്പെടുത്തിയ പ്രസിഡന്റ് റഫീഖ് കയനയിലാണ് സഭയിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചത്.

നോർക്ക ക്ഷേമനിധിക്കു കീഴിൽ പ്രവാസികൾക്ക് ചുരുങ്ങിയ പ്രീമിയം നിരക്കിലുള്ള ഹെൽത്ത് ഇൻഷുറൻസ് സ്‌കീം നടപ്പിലാക്കുക, പ്രവാസികളുടെ മക്കൾക്ക് പ്ലസ്ടു തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള കോഴ്സുകൾക്ക് പ്രവേശനത്തിന് 15 ശതമാനം സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അബുദാബി മലയാളി സമാജം മുന്നോട്ടുവച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!