സിന്തറ്റിക് ലഹരി വേണ്ട , സിന്തറ്റിക് ട്രാക്ക് ആണ് ലഹരി …. നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേട്ടവുമായി കെ.ടി വിനോദ്

എറണാകുളം മഹാരാജാസ് കോളേജിൻ്റെ സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ച് മാസ്റ്റേഴ്സ് അത്‌ലറ്റ് കൊച്ചി സംഘടിപ്പിച്ച നാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി പരപ്പനങ്ങാടി സ്വദേശി കെ ടി വിനോദ്.

35 മുതൽ 40 വയസുവരെ പ്രായമുള്ള പുരുഷവിഭാഗത്തിൽ 800 മീറ്റർ, 1500 മീറ്റർ , 4×400 മീറ്ററിൽ ഗോൾഡ് മെഡലും , 4X100 മീറ്ററിൽ ബ്രോൺസ് മെഡലും നേടിയാണ് നാടിനഭിമാനമായത്.

പാലത്തിങ്ങൽ കൊട്ടൻതല സ്വദേശിയും ഇപ്പോൾ സഹകരണ വകുപ്പിലെ സീനിയർ ഇൻസ്പെക്ടറുമാണ് ഈ മുൻ കേരള പോലീസ് ഫുട്ബോൾ താരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top