Section

malabari-logo-mobile

വീടെന്ന സ്വപ്നം പൂവണിയാതെ ആദിവാസി കോളനിവാസികള്‍

HIGHLIGHTS : No NOC was received from the panchayat authorities

ചോക്കാട്: ലൈഫ് പദ്ധതിയില്‍ ഫണ്ട് അനുവദിച്ചിട്ടും പഞ്ചായത്ത് അധികൃതരില്‍നിന്ന് എന്‍ഒസി ലഭിക്കാത്തതിനാല്‍ വീട് നിര്‍മിക്കാനാവാതെ നെല്ലിയാമ്പാടം ആദിവാസി കോളനിയിലെ നാല് കുടുംബങ്ങള്‍. കൃഷ്ണന്‍, മാധവി, ചെറിയ നീലി, രാമന്‍ എന്നിവര്‍ക്കാണ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണം വീടെന്ന സ്വപ്നം പൂവണിയാന്‍ സാധിക്കാത്തത്. ലൈഫ് ഭവന പദ്ധതിയില്‍ ഫണ്ട് അനുവദിച്ചത് സംബന്ധിച്ച രേഖകള്‍ ഐടിഡിപി അധികൃതരില്‍നിന്ന് ഇവര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

കോളനിയിലെ താമസക്കാരാണെന്നതിന് രേഖകള്‍ സമര്‍പ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതു പ്രകാരം ഐടിഡിപിയില്‍നിന്ന് രേഖകളും ഗുണഭോക്താവിന്റെ സത്യപ്രസ്താവനയും സമര്‍പ്പിച്ചതായി ഇവര്‍ പറയുന്നു. എന്നാല്‍ ഈ രേഖകള്‍ പോരെന്നും കൈവശ രേഖകള്‍ സമര്‍പ്പിച്ചാല്‍മാത്രമേ പുതിയ വീട് വയ്ക്കാന്‍ ആവശ്യമായ എന്‍ഒസി നല്‍കുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.

sameeksha-malabarinews

ഇവരുടെ കുടുംബം തലമുറകളായി ഇവിടെയാണ് താമസിക്കുന്നത്. കൈവശരേഖകളൊന്നും ഇവരുടെ പക്കലില്ല. കുടുംബങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കാന്‍ കോളനി സന്ദര്‍ശിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. രേഖകള്‍ സംബന്ധിച്ച അനിശ്ചിതത്വത്തിന് ഉടന്‍ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് പഞ്ചായത്തംഗം കെ ടി സലീന പറഞ്ഞു. കനത്ത മഴയിലും തകരാനായ വീടുകളില്‍ ഭീതിയോടെയാണ് ഈ കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!