ഇന്ത്യയില്‍ എംപോക്‌സ് പുതിയ കേസുകള്‍ ഇല്ല

ന്യൂഡല്‍ഹി: എംപോക്സിന്റെ പുതിയ കേസുകള്‍ എംപോക്സിന്റെ പുതിയ കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം. സംശയമുള്ള എല്ലാ രോഗികളെയും പരിശോധനക്ക് വിധേയമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംശയമുള്ള രോഗികളെയും സ്ഥിരീകരിക്കുന്നവരെയും ചികിത്സിക്കാന്‍ ആശുപത്രികളില്‍ സംവിധാനമൊരുക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

നിലവിലെ സാഹചര്യങ്ങള്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യം വിലയിരുത്തുക, ആശുപത്രികളില്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ കണ്ടെത്തുക, ആവശ്യമായ ലോജിസ്റ്റിക്സിന്റെയും പരിശീലനമുള്ള മനുഷ്യ വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രം നല്‍കുന്നു.

Share news
error: Content is protected !!
Scroll to Top