ചെറുമുക്ക്  കൊളക്കാട്ട് പാടത്ത് കൃഷിയിറക്കാൻ വെള്ളമെത്തുന്നു

തിരൂരങ്ങാടി: ചെറുമുക്ക്  കോളകാട്ടു പാടത്തുള്ള കർഷകർക്ക് ഇനി കൃഷി ഇറക്കാൻ വഴി ഒരുങ്ങുന്നു. ജലസേചന സൗകര്യമില്ലാതെ ഏറെ നാളായി ഇവിടെയുള്ള കർഷകർക്ക് കൃഷി ഒന്നും ചെയ്യാൻ പറ്റാതെ55  ഏക്കർ കൃഷി ഭൂമി വെറുതെ കിടക്കുകയായിരുന്നു.കോളകാട്ടു പാടത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ട ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മ മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, കൃഷി ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്ന് ജില്ലാ കൃഷി ഓഫീസിൽ നിന്ന് പദ്ധതി തുടങ്ങുന്നതിന്നു വേണ്ടി  പരിഹാരമെന്ന നിലയിൽ പരപ്പനങ്ങാടി ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ വി.സംഗീത  നന്നമ്പ്ര കൃഷി ഓഫീസർ,കെ സിനിജദാസ് , തിരുരങ്ങാടി കൃഷി ഓഫീസർ പി സി ആരുണി  എന്നിവരുടെ നേതൃത്വത്തിൽ
കോളകാട്ടുപാടം സ്ഥലം സന്ദർശനം നടത്തുകയും ചെയ്തു.

ഇവിടെക്ക് നിലവിൽ മഴ കാലമയാൽ ചെറുമുക്ക്  ആമ്പൽ പാടം വഴി ചെറിയ തൊടിൽ  നിന്ന് കൊളക്കാട്ട് പാടത്തേക്ക് ആദർക്കാട് ഭാഗത്ത് ഓവുപാലം വഴി വെള്ളമെത്തുന്നത്. അത് തടഞ്ഞു നിർത്താൻ ഇവിടെ തോടുകളോ കുഴികളോ   ഇല്ല. ഇവ കാരണം കൃഷി ഇറക്കാൻ പറ്റാതെ വയൽ തരിശ് ആയി നിൽകുന്നത് കാരണം കഴിഞ്ഞ ആറു  വർഷക്കാലമായി  28 ഏക്കറിൽ കുഴികളിൽ ശേഖരിക്കുന്ന വെള്ളം ഉപയോഗിച്ചാണ്  കൃഷി  ഇറക്കുന്നത്. തരിശായി കിടക്കുന്ന കൃഷിഭൂമിയിലേക്ക് ഇവിടെ നിന്ന് വെള്ളമെത്തിയാൽ അവിടത്തേ കർഷകർ ഏറെ പ്രയോജനമാകും. പുതിയ തോടുകൾ നിർമിച്ചാൽ കൃഷി ആവശ്യത്തിനും  ചുള്ളിപ്പാറ, ചെറുമുക്ക് സലാമത്ത്  നഗർ ,ജീലാനി നഗർ ,കുണ്ടുർ  എന്നിഭാഗത്തുള്ള  വീട്ടുകാർക്ക്  കുടിവെള്ളത്തിനും കൃഷിക്കും പ്രയോജനം കിട്ടും.

റിപ്പോർട്ട് ജില്ലാ കൃഷി ഓഫീസിലേക്ക് ഉടൻ  നൽകുമെന്ന് പരപ്പനങ്ങാടി ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ വി.സംഗീത കൂട്ടായ്മ ഭാരവാഹികളെയും കർഷകരെയും അറിയിച്ചു. ഉദ്യോഗസ്ഥർക്ക് പുറമേ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ  അംഗങ്ങളായ  വി പി ഖാദർ ഹാജി ,  മുസ്‌തഫ ചെറുമുക്ക് ,  കാമ്പ്ര ഹനീഫ ഹാജി ,പനക്കൽ ബശീർ ,കമാൽ ചെറുമുക്ക് എം എം സിദീഖ് , കർഷകരായ , കളത്തിങ്കൽ ഹംസ , തിലായിൽ അബ്ദുൽ റഷീദ് ,ചോലയിൽ  ഹംസ  തുടങ്ങിയവരും പരിശോധനക്ക് ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top