Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ ജനകീയ ഹോട്ടലുകളില്‍ ഇനി തുണി സഞ്ചികള്‍

HIGHLIGHTS : No more cloth bags in popular hotels in the district

മലപ്പുറം
ജില്ലാ കുടുംബശ്രീമിഷന് കീഴില്‍ റെയിന്‍ബോ തുണി സഞ്ചി നിര്‍മാണ കണ്‍സോര്‍ഷ്യവും ഗാലക്‌സി ജനകീയ ഹോട്ടല്‍ സംരംഭക കണ്‍സോര്‍ഷ്യവും ചേര്‍ന്ന് ജനകീയ ഹോട്ടല്‍ സംരംഭകര്‍ക്കാവശ്യമായ തുണി സഞ്ചികള്‍ വിതരണം ചെയ്യാന്‍ ധാരണയായി. മലപ്പുറം ജില്ലയിലെ 140 ജനകീയ ഹോട്ടലുകളിലേക്ക് പ്രതിദിനം ആവശ്യമായ 5000 തുണി സഞ്ചികള്‍ റെയിന്‍ബോയുടെ 94 യൂണിറ്റുകളിലായി കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കും.

കുടുംബശ്രീയുടെ ഈ ഹരിതമുന്നേറ്റത്തിലൂടെ ജനകീയ ഹോട്ടലുകള്‍ വഴി ജില്ലയില്‍ വിതരണം ചെയ്തിരുന്ന 1400ഓളം പ്ലാസ്റ്റിക് കവറുകള്‍ തുണി സഞ്ചികള്‍ക്ക് വഴി മാറും. കുടുംബശ്രീക്ക് കീഴില്‍ സൊസൈറ്റി ആയി റജിസ്റ്റര്‍ ചെയ്ത ആറ് കണ്‍സോര്‍ഷ്യങ്ങളില്‍ ഒന്നായ റെയിന്‍ബോയിലെ തുണി നിര്‍മാണ തൊഴിലാളികളായ കുടുംബശ്രീ അംഗങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സുസ്ഥിരതയും ലക്ഷ്യമിട്ടാണ് കുടുംബശ്രീ ഈ കരാര്‍ രൂപകല്‍പന ചെയ്തത്. തുണി സഞ്ചികള്‍ അടുത്ത ഒരു വര്‍ഷം വാങ്ങിക്കുന്നതിന് സംരംഭങ്ങളുടെ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി ജിജുവിന്റെ സാന്നിധ്യത്തില്‍ കണ്‍സോര്‍ഷ്യങ്ങളുടെ പ്രസിഡന്റുമാരായ റസിയ, .പി.സി റംല എന്നിവര്‍ ചേര്‍ന്ന് കരാര്‍ ഒപ്പിട്ടു തുണി സഞ്ചി കൈമാറി.

sameeksha-malabarinews

കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍.കെ.കക്കൂത്ത്, ജില്ലാമിഷന്‍ ഓ.എസ്.എസ് വിനേഷ്, ജോയ് കുട്ടി, ഗാലക്‌സി സെക്രട്ടറി മീര സുരേഷ്, ട്രഷറര്‍ പി. ഷീജ, ജോയിന്റ് സെക്രട്ടറി സി. അശ്വതി, റെയിന്‍ബോ തുണി സഞ്ചി കണ്‍സോര്‍ഷ്യം പ്രസിഡന്റ് റസിയ മാടശ്ശേരി, സെക്രട്ടറി സജ്‌ന ഹബീബ്, ട്രഷറര്‍ ജുമൈലത്ത്, വൈസ് പ്രസിഡന്റ് നുസ്ല എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!