
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനമോടിക്കുന്നതിന് നടപടിക്ക് ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. നോ കീ ഫോര്‍ കിഡ്‌സ് എന്ന പ്രചാരണത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ് കുറ്റകരമാണെന്ന് ബോധവല്‍ക്കരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് . പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനം ഓടിക്കുന്നത് പരിശോധിക്കുവാന്‍ എന്‍ഫോസ്മെന്റ്‌ന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ നടത്തപ്പെടും.
സ്‌കൂള്‍ പരിസരങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നിയോഗിക്കപ്പെട്ട എന്‍ഫോയിസ്‌മെന്റ് വിഭാഗം പരിശോധന നടത്തുമെന്നും , പ്രായപൂര്‍ത്തി ആവാത്തവര്‍ വാഹനം ഓടിക്കുന്നത് കണ്ടെത്തിയാല്‍ ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരിക്കുകയും ,വാഹനമോടിച്ച കുട്ടിയെയും ,രക്ഷിതാക്കളെയും പ്രത്യേക ക്ലാസ്സില്‍ ഇരുത്തുകയും ചെയ്യുന്നതായിരിക്കും.
എന്നാല്‍ കുട്ടിയെ വീണ്ടും പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് പതിനായിരം രൂപ പിഴയും, പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വാഹനം കൊടുത്തതിന് രക്ഷിതാവിനും, വാഹന ഉടമക്കും 25000 രൂപ പിഴയും, ഒരു വര്‍ഷം വരെ തടവും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍, ജുവൈനല്‍ നിയമപ്രകാരമുള്ള നടപടികള്‍ എന്നിവ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




