പരപ്പനങ്ങാടി:മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി കുഞ്ഞിപീടിയേക്കല്‍ അഷറഫിന്റെ മകന്‍ മുഹമ്മദ് സഹീര്‍(29) ആണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ ചെട്ടിപ്പടിയില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മല്‍സ്യബന്ധനത്തിനായി വലകോരുന്നതിനിടെ തൊഴിലാളിയായ സഹീറിന്റെ കാലില്‍ റിങ് റോപ്പ് കുരുങ്ങുകയും കടലില്‍ വീഴുകയുമായിരുന്നു. തുടര്‍ന്ന് മുങ്ങിപ്പോയ സഹീറിനെ ഉടന്‍ തന്നെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാവ്:കുഞ്ഞീവി.
മക്കള്‍:യമിന്‍ ഐബക്, യമിന്‍ ആദം.
സഹോദരങ്ങള്‍:സൈനുല്‍ ആബിദ്, ജംഷീര്‍, യാസീന്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




