കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ് തുടരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് 82,080 രൂപയാണ് ഇന്നത്തെ വില.ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 10,260 രൂപയാണ് വില.
ഈ കഴിഞ്ഞ വെള്ളിയാഴ്ച 81,600 രൂപയായി ഉയര്‍ന്ന സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്വര്‍ണവില ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. സ്വര്‍ണവില ഈ മാസം ആദ്യത്തില്‍ 77,640 രൂപയായിരുന്നു . ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതുതന്നെയായിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുകയായിരുന്നു.
വിവാഹ സീസണായാതോടെ സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് സ്വര്‍ണവിലയിലുണ്ടായിക്കൊണ്ടിരിക്കുന്ന ഈ വര്‍ധനവ്.




