സിഡ്‌കോ ചെയര്‍മാന്‍സ്ഥാനം നിയാസ് പുളിക്കലകത്തിന്

തിരു: പൊതുമേഖല സ്ഥാപനമായ കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍(സിഡ്‌കോ) ചെയര്‍മാന്‍ സ്ഥാനം നിയാസ് പുളിക്കലകത്തിന്. ഇന്ന് വൈകീട്ട് സിപിഐ സംസ്ഥാന സക്രട്ടറി കാനം രാജേന്ദ്രന്‍ വിളിച്ച് ചേര്‍ത്ത് വാര്‍ത്താസമ്മേളനത്തിലാണ് സിപിഐയ്ക്ക ലഭിച്ച കോര്‍പ്പറേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളലേക്ക് പരിഗണിക്കുന്നവരുടെ പേരുകള്‍ പുറത്ത് വിട്ടത്.
സിപിഐയ്ക്ക് ലഭിച്ച പ്രധാനപ്പെട്ട കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലൊന്നാണ് സിഡ്‌കോയുടേത്. നേരത്തെ കേരളരാഷ്ട്രീയത്തിലെ പ്രമുഖരായ നിരവധി നേതാക്കള്‍ ഈ സ്ഥാനത്തിരുന്നിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുരങ്ങാടി നിയോജകമണ്ഡലത്തില്‍ മുന്‍ മന്ത്രി പികെ അബ്ദുറബ്ബിനെതിരെ ഇടതുമുന്നണി പിന്തുണയോടെ മത്സരിച്ച് സ്ഥാനാര്‍ത്ഥിയായിരുന്നു നിയാസ്.

കാലങ്ങളായി മുസ്ലീംലീഗിന്റെ കുത്തകമണ്ഡലമായ തിരുരങ്ങാടിയില്‍ നിയാസ് കടുത്ത വെല്ലുവിളിയാണ് റബ്ബിനെതിരെ ഉയര്‍ത്തിയത്. ഇത് എറെ ചര്‍ച്ചയായിരുന്നു

Share news
error: Content is protected !!
Scroll to Top