ശ്രീഹരിക്കോട്ട:ഭൗമ നിരീക്ഷണ രംഗത്ത് പുതിയൊരധ്യായത്തിന് തുടക്കമിട്ട് അത്യാധുനിക ഉപഗ്രഹമായ നൈസര്‍( എന്‍ ഐ സാര്‍) നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് നൈസാര്‍ സാറ്റ്‌ലൈറ്റുമായി ഇസ്രൊയുടെ അഭിമാനമായ ജിഎസ്എല്‍വി എഫ് 16 റോക്കറ്റ് കുതിച്ചുയര്‍ന്നത്.
2, 400 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഭൂമിയില്‍ നിന്ന് 747 കിലോമീറ്റര്‍ അകലത്തിലൂടെയാണ് ഭ്രമണം ചെയ്യുക.13,000 കോടിയിലേറെ രൂപയാണ് എന്‍ ഐ സാറിന് ചിലവായത്.
കാലാവസ്ഥ നിരീക്ഷണം,പ്രകൃതി ദുരന്തമുന്നറിയിപ്പുകള്‍, ദുരന്തനിവാരണം, തുടങ്ങിയ മേഖലകളിലെ വിവരങ്ങള്‍ ലഭിക്കാന്‍ നൈസാര്‍ കൃത്രിമ ഉപഗ്രഹത്തിലെ വിവരങ്ങള്‍ സഹായകമാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




