നിപ: ഒരാള്‍കൂടി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് മരിച്ചത്. ഈ മാസം 16 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിലായിരുന്നു. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.

വൈറസ് ബാധ സംശയിച്ച് സംസ്ഥാനത്ത് വിവിധ ആശുപത്രികള്‍ 29 പേരാണ് ചികിത്സയിലുളളത്. കോഴിക്കോട് 11, മലപ്പുറം 9, എറണാകുളം നാല്, കോട്ടയം രണ്ട് , തിരുവനന്തപുരം, തൃശൂര്‍, വയനാട് ഓരോത്തരുമാണ് ചികിത്സയില്‍ കഴിയുന്നത്.

രോഗം ബാധിച്ചവരെ നിരീക്ഷിക്കാനായി റവന്യൂ, ആരോഗ്യവകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തനം ആരംഭിക്കും.

Share news
error: Content is protected !!
Scroll to Top