Section

malabari-logo-mobile

വൈറസ് ആശങ്ക വവ്വാലുകളെ ആക്രമിക്കരുത്

HIGHLIGHTS : മലപ്പുറം: നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വവ്വലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടം ചെയ്യുമെന്ന് മലപ്പുറം ജില്ലാ ...

മലപ്പുറം: നിപ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വവ്വലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടം ചെയ്യുമെന്ന് മലപ്പുറം ജില്ലാ മെഡിക്കില്‍ ഓഫിസര്‍ ഡോ.കെ.സക്കീന അറിയിച്ചു.

വാവ്വലുകള്‍ പരിസ്ഥിതി സംതുലനാവസ്ഥയുടെ ഭാഗമായി നിലനില്‍ക്കേണ്ട ജീവിയാണ്. അവയുടെ ആവാസ വ്യവസ്ഥകള്‍ക്കുനേരയുള്ള ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി വെക്കും. അവയെ ഇളക്കി വിടരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

sameeksha-malabarinews

വവ്വലുകളുള്ള കിണറകളുണ്ടെങ്കില്‍ അവയെ വല വച്ച് പിടിച്ച് ഒഴിവാക്കുക. ഇതിന് പുറമെ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യുക,തിളപ്പുച്ചാറിയ വെള്ളം ഉപയോഗിക്കുക. പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക എന്നിവ വൈറസ് നിയന്ത്രണത്തിന് സഹായമാവുമെന്നും അവര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!