Section

malabari-logo-mobile

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

HIGHLIGHTS : The route map of the child who died due to NIPA has been released

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പുറത്ത്. 27-08-2021 മുതല്‍ 1-09-2021 വരെയുള്ള കാലഘട്ടത്തില്‍ കുട്ടി സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. 27ന് കുട്ടി പ്രദേശത്തെ കുട്ടികള്‍ക്കൊപ്പം കളിച്ചിരുന്നുവെന്ന് റൂട്ട് മാപ്പിലുണ്ട്. 29ന് ഡോ. മുഹമ്മദ് സെന്‍ട്രല്‍ ക്ലിനിക്, 31ന് ഇഎംഎസ് ഹോസ്പിറ്റല്‍ മുക്കം, ശാന്തി ഹോസ്പിറ്റല്‍ ഓമശേരി, 31ന് മെഡിക്കല്‍ കോളേജ്, സെപ്റ്റംബര്‍ 1ന് മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട് എന്നിവിടങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ട്.

സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണ് ഉള്ളത്. ഇതില്‍ 20 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലുണ്ട്. ഇവരെ മെഡിക്കല്‍ കോളേജില്‍ തയ്യാറാക്കുന്ന പ്രത്യേക വാര്‍ഡിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി സ്ഥിതിഗതികള്‍ വിശദീകരിച്ച് കൊണ്ട് വ്യക്തമാക്കുന്നു. മൂന്ന് നിലയുള്ള കെട്ടിടമാണ് സജ്ജീകരിക്കുന്നത്. രണ്ട് നിലയില്‍ ലക്ഷണങ്ങള്‍ ഉള്ളവരും, ആര്‍ക്ക് എങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ ഇവരെ ബാക്കി നിലയിലേക്ക് മാറ്റും. മാവുരാണ് കുട്ടിയുടെ വീടില്‍ ഉള്ളത്. ഇതിന്റെ പരിസരത്തെ മുന്ന് കിലോ മീറ്റര്‍ കണ്ടെയ്ന്‍ ചെയ്യും. മറ്റ് പ്രദേശങ്ങള്‍ നിരീക്ഷണം ശക്തമാക്കും. എന്തെങ്കിലും ലക്ഷണം ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി കേരളത്തില്‍ ടെസ്റ്റിങ് സൗകര്യം ഒരുക്കും.

sameeksha-malabarinews

ടെസ്റ്റ് എന്‍ഐവിയോട് ആവശ്യപ്പെട്ടു. കോഴിക്കോട് ടെസ്റ്റിങ് സെന്റര്‍ വേണം എന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റ് സൗകര്യമായിരിക്കും കോഴിക്കോട് സജ്ജീകരിക്കുക. അതിന് അനുമതി ലഭിച്ചിട്ടുണ്ട്. എന്‍ഐവി ടീം കേരളത്തിലെത്തി ഈ സൗകര്യം ഒരുക്കും. ഈ ടെസ്റ്റില്‍ ആരെങ്കിലും പോസിറ്റീവായാല്‍ കണ്‍ഫര്‍മേഷന്‍ ടെസ്റ്റ് പൂനെയില്‍ നടത്തും. 12 മണിക്കുറിനകം റിസല്‍ട്ട് ലഭിക്കുന്ന തരത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാം എന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ലാബ് നാളെ വൈകീട്ട് സജ്ജീകരിക്കുമെന്നും ആരോഗ്യ മന്ത്രി വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് കണ്ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. കോള്‍ സെന്ററും ഇതിനായി ഒരുക്കിയിട്ടുണ്ട്. രണ്ട് നമ്പറുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. പൊതു ജനങ്ങള്‍ക്ക് 0495 2382500, 0495 2382800 നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. ചികില്‍സയ്ക്കാവശ്യമായ മരുന്ന ലഭ്യമാണ് അതില്‍ കുറവ് ഉണ്ടാവില്ല. ആന്റി ബോഡി ഏഴ് ദിവസത്തിനകം ഓസ്ട്രേലിയില്‍ എത്തും. ഇതിനായി ഇടപെടുമെന്ന് ഐസിഎംആര്‍ അറിയിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!