നിപ: ആശങ്ക വേണ്ട;പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

എറണാകുളം ജില്ലയില്‍ നിപ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയില്‍ ഇല്ലെന്നും മുന്നൊരുക്കങ്ങള്‍ ഫലപ്രദമാണെന്നും ജില്ലാകലക്ടര്‍ അമിത് മീണ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടേയും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
അവധി ദിനമായ ഇന്ന് (ജൂണ്‍ 5) സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. ഒ.പി വിഭാഗം തുറന്ന് പ്രവര്‍ത്തിക്കും. സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ല സജ്ജമാണ്. മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഫീവര്‍ വാര്‍ഡുകള്‍ പ്രത്യേകം സജ്ജീകരിക്കും. ഐസൊലേഷന്‍ വാര്‍ഡുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കും.
ആരോഗ്യകേന്ദ്രങ്ങളില്‍ ചുമയുമായി എത്തുന്നവര്‍ക്ക് മാസ്‌ക്ക് വിതരണം ചെയ്യും. കഫ് കോര്‍ണര്‍ സജ്ജീകരിക്കും. പനി കൂടുതലാണെങ്കില്‍ പ്രത്യേകം പനി വാര്‍ഡുകള്‍ സജ്ജമാക്കും. എല്ലാ ആശുപത്രികളിലും എ.ബി.സി ഗൈഡ്ലൈന്‍ പതിക്കും. ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ഡിഎംഒ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി സുധാകരന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ ഇസ്മയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

വവ്വാല്‍ ഭക്ഷിച്ച് ഉപേക്ഷിച്ച പേരക്ക, മാങ്ങ, സപ്പോട്ട, സീതപ്പഴം എന്നിവ ഒരു കാരണവശാലും കഴിക്കരുത്. പനി, തലവേദന, പേശി വേദന തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം.
ജാഗ്രത വേണം
കേരളത്തില്‍ നിപവൈറസ് സ്ഥിരീകരിച്ചതോടെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. പനിയോടൊപ്പം ശക്തമായ തലവേദന, ഛര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ചമങ്ങല്‍ തുടങ്ങിയവ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. കൊതുക്, ഈച്ച എന്നിവയ്ക്ക് നിപ രോഗം പകര്‍ത്താന്‍ കഴിയില്ല. ഭക്ഷണം, വായു, വെള്ളം എന്നിവ വഴിയും പകരില്ല. രോഗികളുമായുള്ള സമ്പര്‍ക്കം മൂലം എളുപ്പത്തില്‍ രോഗം പകരാന്‍ സാധ്യതയുണ്ട്.
നിപ വൈറസ് വാഹകരായ വവ്വാലുകള്‍, പന്നികള്‍, രോഗബാധിതരായ മനുഷ്യര്‍ എന്നിവ വഴിയാണ് രോഗം പകരുക. നേരിട്ടുള്ള സമ്പര്‍ക്കം, ജീവികളുടെ ഉച്ചിഷ്ടം, ഭക്ഷിച്ച പഴങ്ങല്‍ലുള്ള മൂത്രം, കാഷ്ടം എന്നിവ വഴിയുമാണ് രോഗമുണ്‍ണ്ടാകുന്നത്.

ട്രീറ്റ്മെന്റ് പ്രോടോകോള്‍ പാലിക്കണം

ആശുപത്രികള്‍ ട്രീറ്റ്മെന്റ് പ്രോടോകള്‍ നിര്‍ബന്ധമായും പാലിക്കണം. നിപ വൈറസ് ബാധ സംശയിക്കുന്ന കേസുകള്‍ സംബന്ധിച്ച് പൂര്‍ണവിവരങ്ങള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. പകര്‍ച്ചവ്യാധി ചികിത്സക്ക് പാലിക്കേണ്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം. പനിയുമായി വരുന്ന രോഗികള്‍ ആശുപത്രിയിലെത്തുന്ന മറ്റ് രോഗികളുമായി ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം.

ശ്രദ്ധിക്കുക

വ്യക്തി സുരക്ഷ നടപടികള്‍ പുലര്‍ത്തുക. ഇതിനായി മാസ്‌ക്കുകളും ഗ്ലൗസ് (കൈയുറകള്‍), ഗൗണ്‍, ചെരിപ്പ് ധരിക്കണം. ഇതിനായി പ്രത്യേക തരം എന്‍ 95 മാസ്‌ക്കുകള്‍ ലഭ്യമാണ്. രോഗിയോ വിസര്‍ജ്യങ്ങളുമായോ സമ്പര്‍ക്കമുണ്ടണ്‍ായാല്‍ കൈകള്‍ 20 സെക്കന്റോളം അണുനാശിനിയോ സോപ്പുലായനി ഉപയോഗിച്ചോ കഴുകുക, അണുനാശിനിയായി സാവ്ലോണ്‍, ക്ലോറോ ഹെക്സിഡിന്‍ തുടങ്ങിയവ ഉപയോഗിക്കാം. ഉപകരണങ്ങള്‍ ‘ഗ്ലുട്ടറാള്‍ഡിഹൈഡ്’ ഉപയോഗിച്ച് അണുനാശം വരുത്തേണ്ടണ്‍താണ്. കഴിയുന്നതും ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കണം. പരിശോധനക്കായി രോഗിയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുമ്പോഴും രോഗിയുടെ വിസര്‍ജ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും സാര്‍വത്രിക മുന്‍കരുതല്‍ എടുക്കണം. ഡ്യൂട്ടി സമയത്തിനുശേഷം വസ്ത്രങ്ങള്‍ മാറി കുളിക്കണം. പനി ലക്ഷണമുണ്ടണ്‍ായാല്‍ ഉടന്‍ ഡോക്ടറെ കണ്ടണ്‍് ചികിത്സ തേടേണ്‍ണ്ടതുമാണ്.

Related Articles