നിപ ;കുട്ടിയെ ചികിത്സിക്കാന്‍ പ്രത്യേക ടീം;സമ്പര്‍ക്ക പട്ടികയിലുള്ള 4 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്:നിപ സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയായ പതിനാലുവയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കുട്ടിയുടെ ചികിത്സയ്ക്കായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ കുട്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ അറിയിക്കുന്നുണ്ട്. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള നാലുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഇവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കും.

അതേസമയം നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.രോഗിക്കൊപ്പം ഒന്നില്‍ കൂടുതല്‍ ആളുകളെ അനുവദിക്കുന്നതല്ല.ആശുപത്രിയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മസ്‌ക് ധരിക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top