അര്‍ജിനെ കണ്ടെത്താന്‍ ഇന്ന് സൈന്യം ഇറങ്ങും

കര്‍ണാടക ഷിരൂരില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്പില്‍ നിന്നുളള സൈന്യമായിരിക്കും എത്തുക. ഇന്ന് തന്നെ സൈന്യം ഷിരൂരിലെത്തുമെന്നാണ് വിവരം. ഇന്നലെ റഡാര്‍ പരിശോധനയില്‍ സിഗ്‌നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചായിരിക്കും സൈന്യം തെരച്ചില്‍.

ഇന്നലെ മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം റഡാറില്‍ പതിഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും.

Share news
error: Content is protected !!
Scroll to Top