പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍

മഞ്ചേരി:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി ചെരണി കുന്നുത്തുതൊടി നിയാസ്(32)നെയും കുട്ടിയുടെ അമ്മയേയും തിങ്കളാഴ്ച രാത്രിയിലാണ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച മലപ്പുറം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

ഈ വീട്ടമ്മയുമായി നിയാസ് ഫോണിലൂടെയാണ് പരിചയപ്പെട്ടത്. ഈ യുവതിയുമായുള്ള ബന്ധം മുതലെടുത്ത് ഒമ്പതാം ്ക്ലാസുകാരിയായ മകളെയും പീഡിപ്പിക്കുകയായിരുന്നു. നിയാസ് പീഡിപ്പിച്ച കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ അവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇരുവരെയും കോഴിക്കോടുള്ള ഒരു ലോഡ്ജില്‍ നിന്നാണ് പോലീസ് പിടികൂടിയത്. അവിടെ നിയാസ് മാസങ്ങളോളമായി മറ്റൊരു യുവതിയെയും താമസിപ്പിച്ചു വരുന്നതായും പോലീസ് കണ്ടെത്തി.

വിവാഹിതരായ യുവതികളുടെ നമ്പര്‍ കൈക്കലാക്കി അവരുമായി ഫോണിലൂടെ സൗഹൃദത്തിലായ ശേഷം ശാരീരകബന്ധം പുലര്‍ത്തുകയും, അവരുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഇവരെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കുകയാണ് നിയാസിന്റ പതിവ് രീതി. ഇയാള്‍ അറസ്റ്റിലായതോടെ നിരവധി സ്ത്രീകള്‍ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നേരത്തെ നിരവധി മണല്‍ കടത്തുകേസിലും ഇയാള്‍ പ്രതിയാണ്.
മഞ്ചേരി സിഐ എന്‍ബി ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത് എ്ന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top