Section

malabari-logo-mobile

മലയോര റവന്യൂ ടവര്‍ യാഥാര്‍ഥ്യമാകുന്നു

HIGHLIGHTS : The Hill Revenue Tower is a reality

നിലമ്പൂര്‍: മലയോര ജനതയുടെ സ്വപ്നമായ റവന്യൂ ടവര്‍ നിര്‍മാണത്തിന് 14.12 കോടി രൂപയുടെ ഭരണാനുമതിയായി. വെളിയംതോട് താലൂക്ക് ഓഫീസിന് സമീപമാണ് പുതിയ റവന്യൂ ടവര്‍ നിര്‍മിക്കുക. കിഫ്ബി പദ്ധതിയിലൂടെയാണ് തുക അനുവദിച്ചിട്ടുള്ളത്. 2016– 17 സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

താലൂക്ക് ഓഫീസ് കെട്ടിടത്തിന് സമീപം 50.33 സെന്റ് സര്‍ക്കാര്‍ ഭൂമിയില്‍ നാല് നിലകളിലായി 2820 ചതുരശ്രയടിയിലാണ് കെട്ടിടം. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡാണ് കെട്ടിട നിര്‍മാണ ഏജന്‍സി.

sameeksha-malabarinews

താലൂക്ക് ഓഫീസ്, സര്‍വേ സൂപ്രണ്ട് ഓഫീസ്, പെര്‍ഫോമെന്‍സ് ആന്‍ഡ് ഓഡിറ്റ് ഓഫീസ്, ഭക്ഷ്യസുര??ക്ഷാ ഓഫീസ്, അസി. ഡയറക്ടര്‍ ഓഫ് കോ ഓപറേറ്റീവ് ഓഡിറ്റ്, അസി. രജിസ്ട്രാര്‍ ഓഫ് കോ ഓപറേറ്റീവ് സൊസൈറ്റി, താലൂക്ക് വ്യവസായ ഓഫീസ്, ഐടിഡിപി തയ്യല്‍ പരിശീലനകേന്ദ്രം, ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതി ഓഫീസ് തുടങ്ങി ഒമ്പത് സര്‍ക്കാര്‍ ഓഫീസുകളാണ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഒരു കുടക്കീഴില്‍ വരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!