നിലമ്പൂരില്‍ രണ്ടിടത്ത് ഉരുള്‍പ്പൊട്ടി

നിലമ്പൂര്‍: നിലമ്പൂര്‍ ആഢ്യന്‍പാറയ്ക്കു സമീപം വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായി. വനപ്രദേശമായ ചെട്ട്യാന്‍പറയ്ക്ക് മുകളിലായി ആഢ്യന്‍പാറയ്ക്ക് സമീപത്താണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. ഇതെ തുടര്‍ന്ന് കാഞ്ഞിരപ്പുഴയില്‍ കല്ലും മണ്ണു നിറഞ്ഞ ശക്തമായ നീരൊഴുക്കാണ് ഉണ്ടായിരിക്കുന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവസ്ഥലത്തേക്ക് പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പുറപ്പെട്ടിട്ടുണ്ട്. ഇതെ തുടര്‍ന്ന് ഇതുവഴിയുള്ള റോഡ് ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷമാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിരിക്കുന്നത്.

വൈകീട്ട് വീണ്ടും അകമ്പാടം നമ്പൂതിരിപ്പെട്ടിയിലും ഉരുള്‍പ്പൊട്ടലുണ്ടായി.
വലിയ ശബ്ദത്തോടെ മല ഒലിച്ചുവരികയായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ആളുകള്‍ പുഴയിലിറങ്ങരുതതെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top