ജെഎന്‍യു നേതാവ് ഉമര്‍ ഖാലിദിന് നേരെ വെടിയുതിര്‍ത്തു

ദില്ലി:  ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ഖാലിദിന് നേരെ പൊതുപരിപാടിയില്‍ വെച്ച് വെടിയുതിര്‍ത്തു. രണ്ടംഗസംഘത്തിലുണ്ടായിരുന്ന ഒരാളാണ് തൊട്ടടുത്ത സ്ഥലത്തുനിന്ന് വെടിയുതിര്‍ത്തത്.

ദില്ലയിലെ കോണ്‍സ്റ്റിറ്റിയുഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വെടിവെപ്പുണ്ടായത്.

ഉച്ചക്ക് 2.45 മണിയോടെയാണ് സംഭവം നടന്നത് അക്രമം നടന്നയുടനെ അക്രമികള്‍ രക്ഷപ്പെട്ടു.

ഉമര്‍ ഖാലിദിനെതിരെ ആക്രമണമുണ്ടായ ഈ ക്ലബ്, തലസ്ഥാനത്തെ അതീവസുരക്ഷാമേഖലയിലാണ്. പാര്‍ലിമെന്റിന്റെ ഏകദേശം ഇരുനൂറ് മീറ്റര്‍ അടുത്താണ് കോണ്‍സ്റ്റിറ്റിയുഷന്‍ ക്ലബ് എ്ന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

Share news
error: Content is protected !!
Scroll to Top