ലഹരിക്കെതിരെ പരപ്പനങ്ങാടിയില്‍ നിശാ വാക്കത്തോണ്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: ‘ഉണര്‍ന്നിരിക്കാം ലഹരിക്കെതിരെ ‘ എന്ന ബാനര്‍ ഉയര്‍ത്തി പരപ്പനങ്ങാടിയില്‍ ലഹരിക്കെതിരെ നിശാ വാക്കത്തോണ്‍ സംഘടിപ്പിച്ചു. നൈറ്റ് മാര്‍ച്ച് മലപ്പുറം ജില്ലാ എക്‌സൈസ് കമ്മീഷണര്‍ പി.കെ ജയരാജ് ഫ്‌ളാഗ് ഓണ്‍ ചെയ്തു.

എക്‌സൈസ് വകുപ്പും,കേരള പോലീസും പരപ്പനങ്ങാടി നഗരസഭയും ചേര്‍ന്ന സംഘടിപ്പിച്ച വക്കത്താണില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ,നഹാസ് ആശുപത്രി ,നവജീവന്‍ വായനശാല, യുവജന സംഘടന പ്രവര്‍ത്തകര്‍, ജെസീസ് , ലയണ്‍സ് ക്ലബ്ബ് , ആര്‍ ജി സി ഫ്, പ്രസ് ഫോറം, വാക്കേഴ്‌സ് ക്ലബ് എന്നീ സംഘടനകളുടെ പ്രതിനിധികള്‍, എക്‌സൈസ് , പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ വാക്കത്തോണില്‍ പങ്കെടുത്തു

പരപ്പനങ്ങാടി ബി ഇ എം എച്ച് എസ് എസ്സിന് സമീപത്തു നിന്നും പന്തം കൊളുത്തി ആരംഭിച്ച നൈറ്റ് മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മാര്‍ച്ച് നഹാസ് ആശുപത്രിക്ക് സമീപം സമാപിച്ചു.

സമാപനയോഗം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അഡ്വ. ഹനീഫ പരപ്പനങ്ങാടി എസ് ഐ അക്ഷയ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സനോജ്, പ്രജേഷ് കുമാര്‍ , പി. ബിജു വിനോദ് എ.വി, മൃണാള്‍ ,ആനന്ദ് ,വിനോദ് കുമാര്‍ തള്ളശ്ശേരി ,വിനോദ് ,വിജി ,സ്മിത അത്തോളി എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top