ദേശീയപാതയിലെ കുഴിയടക്കാന്‍ സഹായിക്കാമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എന്‍എച്ച്‌ഐക്ക് നേരിട്ട് കുഴിയടക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ആവശ്യമായ ഫണ്ട് നല്‍കിയാല്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പി.ഡബ്ലിയു.ഡി സഹായിക്കാമെന്ന് മന്ത്രി പറഞ്ഞു. ഈ കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് വെങ്ങളം ബൈപാസിലെ കുഴി അടയ്ക്കല്‍ അശാസ്ത്രീയമാണെന്ന് ആരോപണം ഉയര്‍ന്നു.
സംസ്ഥാനത്തെ ദേശീയ പാത നിര്‍മ്മാണപുരോഗതി ഓരോ ജില്ലയിലും നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട്ടെ വിവിധ ഇടങ്ങളില്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് സന്ദര്‍ശനം നടത്തി. 2025 ഓടെ ദേശീയ പാത വികസനം പൂര്‍ത്തിയാക്കാനാണ് ആലോചന. ദേശീയ പാതയിലെ കുഴി അടക്കല്‍ ശാസ്ത്രീയ മാണെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രി വ്യക്തമാക്കി.
ദേശീയ പാത നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. ദേശീയ പാത അതോറിറ്റിയുടെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.




