നവജാത ശിശുവിനെ ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പട്ടാമ്പി: കൊപ്പത്ത് രായിരനല്ലൂരില്‍ നവജാത ശിശുവിനെ ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആറുമണിയോടെയാണ് രായിരനല്ലൂര്‍ ദുര്‍ഗാ ദേവി ക്ഷേത്ര പരിസരത്തുനിന്നാണ് കുട്ടിയെ കണ്ടത്. ഇതുവഴി നടന്നുപോകുന്ന നാട്ടുകാരില്‍ ഒരാളാണ് കരച്ചില്‍കേട്ട് കുട്ടിയെ ആദ്യം കണ്ടത്. ഉടനെ ഇദേഹം വാര്‍ഡ് മെമ്പറെ വിവരം അറിയക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആദ്യം പട്ടാമ്പി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിക്ക് ഒരു ദിവസം മാത്രമാണ് പ്രായം എന്നാണ് വിവരം. കൊപ്പം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top