HIGHLIGHTS : New train on Kozhikode-Palakkad route
പാലക്കാട്: കോഴിക്കോട്- പാലക്കാട് റൂട്ടില്‍ റെയില്‍വേ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ ശുപാര്‍ശ ദക്ഷിണ റെയില്‍വേ തത്വത്തില്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക ട്രെയിന്‍ എന്ന നിലയിലായിരിക്കും തുടക്കത്തില്‍ സര്‍വീസ്.

ശനിയാഴ്ച ഒഴികെയുള്ള ആറ് ദിവസം ട്രെയിന്‍ സര്‍വീസ് നടത്തും. രാവിലെ 10 മണിക്ക് കോഴിക്കോട് നിന്നു ആരംഭിക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.05ന് പാലക്കാട്ടെത്തുന്ന രീതിയിലാണ് സമയക്രമം.
പാലക്കാട്ട് നിന്നു ഉച്ചയ്ക്ക് 1.50നു പുറപ്പെടുന്ന ട്രെയിന്‍ തിരികെ കണ്ണൂര്‍ വരെ സര്‍വീസ് നടത്തും. രാത്രി 7.40നു ട്രെയിന്‍ കണ്ണൂരെത്തും. ഷൊര്‍ണൂര്‍- കണ്ണൂര്‍ ട്രെയിനാണ് പാലക്കാട്ടേക്ക് നീട്ടിയത്. ഈ ട്രെയിന്‍ ശനിയാഴ്ചകളില്‍ ഷൊര്‍ണൂര്‍ വരെ മാത്രമാകും സര്‍വീസ്. ഈ മാസം 23 മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു